പന്തളം: കുരമ്പാല തെക്ക് മലനട മലങ്കാവിലെ അന്നദാനമണ്ഡപം സിനിമാ താരം കൊല്ലം തുളസി ഉദ്ഘാടനം ചെയ്തു. ക്ഷേത്രം പ്രസിഡന്റ് ബി. സജി അദ്ധ്യക്ഷനായിരുന്നു. അന്നദാനമണ്ഡപം നിർമ്മിച്ചു നൽകിയ പുത്തൻവീട്ടിൽ പി.മനോജിനെ ആദരിച്ചു. തന്ത്രി പമ്പുരു മഠം ത്രിവിക്രമൻ പോറ്റി. ഡോ.എം.ആർ. ശശി, ബ്ലോക്ക് പഞ്ചായത്ത് അംഗം രഘു പെരുമ്പുളിക്കൽ, നഗരസഭാ കൗൺസിലർമാരായ എം.ജി. രമണൻ. അജിതാകുമാരി. ശ്രീകുമാരി, പഴകുളം ശിവദാസൻ,രാജേന്ദ്രക്കുറുപ്പ് സുകുമാരൻ എം.എ, കെ.ബി.ഷാജി,സുനിൽകുമാർ,ജയകുമാർ എന്നിവർ പ്രസംഗിച്ചു.