കാരവേലി : നടുവത്ത് വില്ലൻകാവ് ധർമ്മ ശാസ്താ ക്ഷേത്രത്തിൽ മകരവിളക്ക് ഉത്സവം 15ന് നടക്കും.രാവിലെ 4.30ന് പള്ളിയുണർത്തൽ, 4.35ന് നിർമാല്യ ദർശനം, 5ന് ഗണപതിഹോമം, 6ന് ഉഷഃപൂജ, 7.30ന് നെയ്യഭിഷേകം,7.50ന് പാലഭിഷേകം,8ന് ഭാഗവതപാരായണം,10.30ന് ഉച്ചപൂജ,12ന് അന്നദാനം എന്നിവ നടക്കും.ഉച്ചയ്ക്ക് 2ന് ഉത്സവ ഘോഷയാത്ര ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ട് വേങ്ങോലിക്കൽപ്പടി, ഹൈസ്കൂൾ ജംഗ്ഷൻ,നെല്ലിക്കാല,ചുട്ടിപ്പാറ,എഴുത്തുപള്ളിൽപ്പടി വഴി ഇടപ്പാറ മലദേവർ നടയിലെത്തി മൂത്തപണിക്കത്തി അമ്പലം,ഇളപ്പുങ്കൽപ്പടി,വഞ്ചിപ്പടി,തുണ്ടഴം വഴി ക്ഷേത്രത്തിൽ എത്തും.വൈകിട്ട് 6ന് ദീപാരാധന.രാത്രി 8.30ന് ആലപ്പുഴ പ്രാർത്ഥനാ കമ്മ്യുണിക്കേഷന്റെ നാടകം മയിൽ വാഹനം മോട്ടോർ ഡ്രൈവിംഗ് സ്കൂൾ.