പന്തളം: കുളനട ഗ്രാമപഞ്ചായത്ത് ഓഫീസ് രാത്രിയിൽ തുറന്നുകിടന്നതിൽ പ്രതിഷേധിച്ചും ഫയലുകൾ അലക്ഷ്യമായി സൂക്ഷിക്കുന്നുവെന്നാരോപിച്ചും ഡി.വൈ.എഫ്.ഐ പ്രവർത്തകർ കുളനട പഞ്ചായത്ത് സെക്രട്ടറിയെ തടഞ്ഞുവച്ചു.വ്യാഴാഴ്ച രാത്രി പഞ്ചായത്ത് ഓഫീസ് തുറന്നു കിടന്നതിനെ തുടർന്ന് ഓഫീസിനു മുമ്പിൽ പ്രതിഷേധിച്ചിരുന്നു. ജീവനക്കാരില്ലാതെ ഓഫീസ് തുറന്നതിനെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഉപരോധം .ഡി.ഡി.പി.നിയോഗിച്ച സീനിയർ സൂപ്രണ്ട് സ്ഥലത്ത് എത്തി അന്വേഷണം നടത്താമെന്ന് ഉറപ്പ് നൽകിയതിന്റെ അടിസ്ഥാനത്തിലാണ് ഉപരോധം അവസാനിപ്പിച്ചത്, പഞ്ചായത്ത് ഓഫീസിന്റെ മുകളിലത്തെ സമ്മേളന ഹാളിന്റെ പണി നടന്നു കൊണ്ടിരിക്കുകയാണെന്നും തൊഴിലാളികൾ മുറി അടയ്ക്കാതെ ആഹാരം കഴിക്കാൻ പുറത്തേക്ക് പോയപ്പോഴാണ് ആരോപണം ഉന്നയിക്കുന്നവർ എത്തി പ്രതിക്ഷേധിച്ചതെന്നും പ്രസിഡന്റ് അശോകൻ കുളനട പറഞ്ഞു.