തിരുവല്ല: വാഹനാപകടം കുറയ്ക്കാൻ കറ്റോട് കവലയിൽ കണ്ണാടി സ്ഥാപിച്ചു. കറ്റോട്-കാരിമല റോഡിൽനിന്നും ഇറങ്ങിവരുന്ന വാഹനങ്ങൾക്ക് പ്രധാനറോഡിലൂടെ പോകുന്ന വാഹനങ്ങൾ കാണത്തക്കവിധമാണ് കണ്ണാടി സ്ഥാപിച്ചത്. കൗൺസിലർമാരായ ജയശ്രി മുരിക്കനാട്ടിൽ, ജേക്കബ് ജോർജ് മനയ്ക്കൽ, മധുസൂദനൻ പിള്ള തുടങ്ങിയവർ യോഗത്തിൽ പ്രസംഗിച്ചു.