മല്ലപ്പള്ളി: സെന്റ് ജോൺസ് ബഥനി ഓർത്തഡോക്‌സ് വലിയപള്ളിയുടെ ഒരു വർഷം നീണ്ടു നിൽക്കുന്ന ശതാബ്ദി ആഘോഷങ്ങൾക്ക് തുടക്കമായി.ആന്റോ ആന്റണി എം.പി. ഉദ്ഘാടനം ചെയ്തു. ഓർത്തഡോക്‌സ് സഭാ നിരണം ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ അദ്ധ്യക്ഷത വഹിച്ചു. ജീവകാരുണ്യ പദ്ധതികളുടെ ഉദ്ഘാടനം അഡ്വ.മാത്യു ടി തോമസ് എം.എൽ.എ നിർവഹിച്ചു. മലങ്കര ഓർത്തഡോക്‌സ് സഭാ അസോസിയേഷൻ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ, ഭദ്രാസന സെക്രട്ടറി ഫാ.അലക്‌സാണ്ടർ ഏബ്രഹാം,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോശാമ്മ തോമസ്,പഞ്ചായത്ത് പ്രസിഡന്റ് റെജി ശാമുവേൽ, ഇടവക വികാരി,ഫാ.ജിനു ചാക്കോ,ജനറൽ കൺവീനർ കുഞ്ഞുകോശി പോൾ എന്നിവർ പ്രസംഗിച്ചു.