തിരുവല്ല: എൺപത് വയസ് പൂർത്തിയാക്കിയ ഗാനഗന്ധർവൻ കെ.ജെ യേശുദാസിന്റെ ജന്മദിനം തിരുവല്ലയിലെയും പരിസരപ്രദേശങ്ങളിലെയും ഗായകർ ഒത്തുചേർന്ന് മുത്തൂർ അഭയഭവനിൽ ഗാനാർച്ചന സംഘടിപ്പിച്ചു. യേശുദാസിന്റെ പാട്ടുകൾ കോർത്തിണക്കിയാണ് ഗാനങ്ങൾ പാടിയത്. കേരള കൗൺസിൽ ഒഫ് ചർച്ചസ് തിരുവല്ല സോണിന്റെയും പി.എൻ നമ്പൂതിരി ഫൗണ്ടേഷന്റെയും ആഭിമുഖ്യത്തിലായിരുന്നു സ്നേഹാദ്രം സാംസ്കാരിക ഒത്തുചേരൽ സംഘടിപ്പിച്ചത്. ജോസഫ് എം പുതുശേരി ഉദ്ഘാടനം ചെയ്തു. സോൺ പ്രസിഡന്റ് ഫാ.ജോസ് പുനമഠത്തിന്റെ അദ്ധ്യക്ഷത വഹിച്ചു.ഡോ.രമേശ് ഇളമൺ നമ്പൂതിരി മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി വറുഗീസ് ടി.മങ്ങാട്, ജോയിന്റ് സെക്രട്ടറി ലിനോജ് ചാക്കോ, വൈസ് പ്രസിഡന്റ് റെയ്ന ജോർജ്, ശാന്ത ജോർജ് എന്നിവർ പ്രസംഗിച്ചു.