തിരുവല്ല: കേരള സ്റ്റേറ്റ് ടീച്ചേഴ്സ് സെന്റർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി പരീക്ഷാ മാർഗ നിർദ്ദേശ ക്ലാസ് നടത്തി. സാൽവേഷൻ ആർമി ഡിവിഷൻ കമാണ്ടർ ഓ.പി ജോൺ ഉദ്ഘാടനം ചെയ്തു. കെ.എസ്.ടി.സി ജില്ലാ പ്രസിഡന്റ് റോയി വർഗീസ് അദ്ധ്യക്ഷത വഹിച്ചു. ക്രിസ്മസ്-പുതുവത്സര കാർഡ് ഡിസൈനിംഗ് മത്സരത്തിൽ വിജയികളായവർക്ക് കാഷ് അവാർഡും ഫലകവും സമ്മാനിച്ചു. മേജർ പി.സി എലിസബത്തിനെ ആദരിച്ചു.ഡോ.സാമുവൽ നെല്ലിക്കാട്, ജോസഫ് ചാക്കോ, വി.എം.മാത്യു, ഗോപകുമാർ എന്നിവർ പ്രസംഗിച്ചു.