റാന്നി: പഴവങ്ങാടി ഗ്രാമപഞ്ചായത്ത് ഐ.എസ്.ഒ പ്രഖ്യാപനവും പുതിയ ഫ്രണ്ട് ഓഫീസ് ഉദ്ഘാടനവും, പ്‌ളാസ്റ്റിക്ക് നിരോധന വിളംബര ഘോഷയാത്രയും മന്ത്രി കെ.രാജു ഉദ്ഘാടനം ചെയ്തു.രാജു ഏബ്രഹാം എം.എൽ.എ അദ്ധ്യക്ഷനായിരുന്നു. പഴവങ്ങാടി, അങ്ങാടി പഞ്ചായത്ത് പ്രസിഡന്റുമാരായ ജോസഫ് കുറിയാക്കോസ്, ബി. സുരേഷ്, ജില്ലാ പഞ്ചായത്തംഗം എം.ജി കണ്ണൻ, വൈസ്.പ്രസിഡന്റ് അനി സുരേഷ്, ഷൈനി രാജീവ്, പൊന്നി തോമസ്, കെ.എൻ രാജേന്ദ്രൻ, അനു.ടി ശാമുവേൽ, അനിൽ തുണ്ടിയിൽ, അനിത അനിൽകുമാർ, ബോബി ഏബ്രഹാം, ടി.ജി തങ്കപ്പൻ പിള്ള, ബെറ്റ് സി കെ. ഉമ്മൻ, എൽ സി മാത്യു, ബിനിറ്റ് മാത്യു, ലിജി ചാക്കോ ,ബിനു സി. മാത്യു ,നിഷ രാജീവ്, കെ.കെ സുരേന്ദ്രൻ, സുരേഷ് ജേക്കബ്, ആലിച്ചൻ ആ റൊന്നിൽ, സമദ് മേപ്രത്ത്, കെ.ജി റോയി, രജീവ് താമരപ്പള്ളിൽ, സി.വി മാത്യു, സൈമൺ വർഗീസ് എന്നിവർ പ്രസംഗിച്ചു.