കോഴഞ്ചേരി : കേരളാ സ്റ്റേറ്റ് ടീച്ചേഴ്സ് സെന്റർ (കെ.എസ്.ടി.സി) ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി പരീക്ഷാ മാർഗ്ഗനിർദ്ദേശ ക്ലാസ് നടത്തി. സാൽവേഷൻ ആർമി ഡിവിഷണൽ കമാൻഡർ ഒ.പി. ജോൺ ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിൽ കെ.എസ്.ടി.സി ജില്ലാ പ്രസിഡന്റ് റോയി വർഗീസ് അദ്ധ്യക്ഷനായിരുന്നു. കെ.എസ്.ടി.സി നടത്തിയ ക്രിസ്മസ് - പുതുവത്സര കാർഡ് ഡിസൈനിംഗ് മത്സരത്തിൽ ഒന്നും രണ്ടും മൂന്നും നാലും സ്ഥാനങ്ങൾ നേടിയ വിദ്യാർത്ഥികൾക്ക് അവാർഡും ഫലകവും സമ്മാനിച്ചു. നിർദ്ധനരായ കുട്ടികളുടെ ഇടയിലെ വിശിഷ്ട സേവനത്തിന് മേജർ പി.സി. ഏലിസബേത്തിനെ ആദരിച്ചു. ഡോ. സാമുവേൽ നെല്ലിക്കാല, ജോസഫ് ചാക്കോ, വി.എം. മാത്യു, ഗോപകുമാർ മുഞ്ഞനാട്ട് എന്നിവർ പ്രസംഗിച്ചു.