തിരുവല്ല: നെടുമ്പ്രം പഞ്ചായത്ത് കുടുംബശ്രീയും ആയുർവേദ ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ സായംപ്രഭ വയോജന സംഗമം നടത്തി.പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. ആയുർവേദ കിറ്റ് വിതരണം പഞ്ചായത്ത് മെമ്പർ സി.ജി.കുഞ്ഞുമോൻ, മുൻ മെമ്പർ എൻ.എൻ ചന്ദ്രന് നൽകി ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് ശ്രീദേവി സതീഷ്‌കുമാർ അദ്ധ്യക്ഷത വഹിച്ചു.മെമ്പർമാരായ പി.ജി. നന്ദകുമാർ, കെ.കെ.രാജപ്പൻ, സൂസൻ ജോർജ്ജ്, ചാക്കോ ചെറിയാൻ, ചന്ദ്രലേഖ, അജിതാ ഗോപി, രാജശ്രീ ശ്രീകുമാർ സെക്രട്ടറി രാജേഷ്‌കുമാർ, ഡോ.അഭിനേഷ് ഗോപൻ എന്നിവർ പ്രസംഗിച്ചു. തുടർന്ന് സിനിമാ പ്രദർശനവും കലാമത്സരങ്ങളും സ്‌നേഹവിരുന്നും നടന്നു.