തിരുവല്ല: ഉത്രാടം തിരുനാൾ പമ്പാ ജലമേളയുടെ ഭാഗമായി ജില്ലാ സ്‌കൂൾ കലോത്സവം സംഘടിപ്പിച്ചു. ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജ്ജ് മാമ്മൻ കൊണ്ടൂർ ഉദ്ഘാടനം ചെയ്തു.ആർ.കൃഷ്ണകുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന അദ്ധ്യാപക അവാർഡ് നേടിയ ജി.രമണിയെ സെറിഫെഡ് ചെയർമാൻ വിക്ടർ.ടി.തോമസ് ആദരിച്ചു.അനിൽ സി.ഉഷസ്,പി.എസ് ജോൺ, രമണി,സി.ആർ.കൃഷ്ണക്കുറുപ്പ് എന്നിവർ പ്രസംഗിച്ചു.യു.പി ഹൈസ്‌കൂൾ വിഭാഗങ്ങളിലായി നടത്തിയ മത്സരങ്ങളിൽ വിജയികളായവർ 15ന് കോട്ടയം തിരുനക്കര മൈതാനിയിൽ നടക്കുന്ന സംസ്ഥാനതല കലോത്സവത്തിൽ പങ്കെടുക്കും.