തിരുവല്ല: സമഗ്രശിക്ഷ കേരള ജില്ലയിലെ ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി, ഇംഗ്ലീഷ് അദ്ധ്യാപകർക്കായ് ഏകദിന പരിശീലനം 14 ന് രാവിലെ 9.30 മുതൽ 4.30 വരെ അഞ്ചു കേന്ദ്രങ്ങളായി നടക്കും. അടൂർ, പത്തനംതിട്ട, കോന്നി, കോഴഞ്ചേരി, തിരുവല്ല എന്നിബി.ആർ.സി കേന്ദ്രങ്ങളിൽ നടക്കുന്ന പരിശീലനത്തിൽ ബന്ധപ്പെട്ട ഇംഗ്ലീഷ് അദ്ധ്യാപകരെല്ലാം പങ്കെടുക്കണമെന്ന് ജില്ലാ കോ-ഓർഡിനേറ്റർ അറിയിച്ചു.