തിരുവല്ല: സമഗ്രശിക്ഷ കേരള പ്ലസ് വൺ ഹ്യൂമാനിറ്റിസ്, കോമേഴ്‌സ് കുട്ടികൾക്കായി നടത്തുന്ന ശിൽപശാലയുടെ ഒന്നാംഘട്ടം 17 മുതൽ 19 വരെ തുരുത്തിക്കാട് ബി.എ.എം കോളേജിൽ നടക്കും. ഒന്നാംവർഷ ഹ്യൂമാനിറ്റിസ്, കോമേഴ്‌സ് വിഭാഗത്തിലെ തിരഞ്ഞെടുത്ത കുട്ടികൾ 17ന് രാവിലെ 9ന് ബി.എ.എം കോളേജിൽ എത്തിച്ചേരണമെന്ന് ജില്ലാ പ്രോജക്ട് കോർഡിനേറ്റർ അറിയിച്ചു.