തിരുവല്ല: ലൈഫ് മിഷൻ പദ്ധതിയിലൂടെ നഗരസഭാ പ്രദേശത്ത് ഭവനനിർമ്മാണം പൂർത്തിയാക്കിയ ഗുണഭോക്താക്കളുടെ കുടുംബസംഗമവും വിവിധ സർക്കാർ വകുപ്പുകളുടെ സേവനം ലഭിക്കാനുള്ള അദാലത്തും 14ന് രാവിലെ 10 മുതൽ തിരുവല്ല എം.ജി.എം സ്‌കൂളിൽ നടക്കും. ഗുണഭോക്താക്കളും കുടുംബവും കുടുംബ സംഗമത്തിൽ പങ്കെടുത്ത് അവസരം പ്രയോജനപ്പെടുത്തണമെന്ന് നഗരസഭാ ചെയർമാൻ ചെറിയാൻ പോളച്ചിറയ്ക്കൽ, സെക്രട്ടറി സജികുമാർ എന്നിവർ അറിയിച്ചു.