പത്തനംതിട്ട:പൗരത്വ നിയമഭേദഗതിക്കെതിരെ ഇന്ത്യ എല്ലാവരുടേതുമാണെന്ന മുദ്രാവാക്യം ഉയർത്തി മുസ്ലിം ലീഗ്‌ദേശ് രക്ഷമാർച്ച് നടത്തി.പന്തളത്തു നിന്ന് രാവിലെ 10ന് മാർച്ച് ആരംഭിച്ചു.മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് ടി.എം ഹമീദ് ക്യാപ്റ്റനും, ജനറൽ സെക്രട്ടറി സമദ്‌മേപ്രത്ത് വൈസ് ക്യാപ്റ്റനുമായ മാർച്ച് മുൻ മന്ത്രി പന്തളം സുധാകരൻ ഉദ്ഘാടനം ചെയ്തു. ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ഇ അബ്ദുൽ റഹ്മാൻ പതാക നൽകി ഫ്ളാഗ് ഓഫ് ചെയ്തു. കോന്നിയിലെ സ്വീകരണ സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ഇ അബ്ദുൽ റഹ്മാൻ ഉദ്ഘാടനം ചെയ്തു.സമാപന സമ്മേളനം പത്തനംതിട്ടയിൽ അഡ്വ.കെ ശിവദാസൻ നായർ ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് എൻ.എ.നൈസാം അദ്ധ്യക്ഷത വഹിച്ചു.വിവിധയോഗങ്ങളിൽ പ്രൊഫ.ജോസ് പാറക്കടവിൽ,ജമാഅത്തു പ്രസിഡന്റ് എച്ച്. ഷാജഹാൻ, ടി.എം സുനിൽകുമാർ,ദീപു ഉമ്മൻ,ശ്രീകോമളൻ,അഡ്വ. മീരാണൻ മീര,എ.ഷാജഹാൻ, സിദ്ധീഖ് റാവുത്തർ,സി.എച്ച്.സലിം,എ.സഗീർ,അബ്ദുൽ മുത്തലീഫ്,അബ്ദുൽ കരീം തെക്കേത്, കെ.എം സലിം,ഉനൈസ്,അഡ്വ.ഹാൻസ്ലഹ് മുഹമ്മദ്,കെ.പി നൗഷാദ്,ടി.ടി യാസീൻ,നിയാസ് റാവുത്തർ,നിസാർ നൂർമഹൽ,വിജയൻ വെള്ളയിൽ,ഷൈജു ഇസ്മായിൽ,എ.കെ അക്ബർ,ഇബ്രാഹിം ഏഴിവീട്,മുഹമ്മദാലിമുളന്തറ,റിയാസാലീം, ഷെഹൻഷാ, തൗഫീഖ് ,കാസിം,മുഹമ്മദ് ഹനീഫ,മാലിക് മുഹമ്മദ് എന്നിവർ പ്രസംഗിച്ചു