12-life-mission

കോഴഞ്ചേരി : ലൈഫ് പദ്ധതി പ്രകാരം ഭവന നിർമ്മാണം പൂർത്തിയാക്കിയ ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽപ്പെട്ട 227 ഗുണഭോക്താക്കളുടെ കുടുംബ സംഗമവും ജനകീയ അദാലത്തും വികസന മേളയും നടന്നു. കുടുംബസംഗമം ആന്റോ ആന്റണി എം.പിയും ജനകീയ അദാലത്തും വികസന മേളയും വീണാ ജോർജ് എം.എൽ.എയും ഉദ്ഘാടനം ചെയ്തു. ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ജെറി മാത്യു സാം അദ്ധ്യക്ഷനായിരുന്നു. പഠനമുറി അവസാന ഗഡുവിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂർണ്ണാദേവിയും ആർദ്രം പദ്ധതിയുടെ ബ്ലോക്കുതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജ്ജ് മാമ്മൻ കൊണ്ടൂരും നിർവ്വഹിച്ചു. ജില്ലാ പഞ്ചായത്ത് ഡിവിഷൻ അംഗം ഇന്ദിരാമോഹൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെസി തോമസ്, സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങളായ ഇന്ദിരാദേവി, എൻ. ശിവരാമൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ മിനി ശ്യാം മോഹൻ, ലതാവിക്രമൻ, കെ.പി. മുകുന്ദൻ, വത്സമ്മ ഏബ്രഹാം, ഗീതാവിജയൻ, ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ അംഗങ്ങളായ വത്സമ്മ മാത്യു, എം.ബി. സത്യൻ, ആലീസ് രവി, സാലി തോമസ്, രമാദേവി, ബിജിലി പി. ഈശോ, എ. എൻ. ദീപ, ജോൺ വി.തോമസ്, കെ.എസ്. പാപ്പച്ചൻ, സെക്രട്ടറി സി.പി. രാജേഷ് കുമാർ എന്നിവർ പ്രസംഗിച്ചു.