raod
ഇലന്തൂർ നെടുവേലിമുക്ക് ഭാഗത്ത് ടാർ ചെയ്ത റോഡിലെ പൈപ്പ് പൊട്ടി വെളളം പുറത്തേക്ക് ഒഴുകുന്നു

ഇലന്തൂർ: പണി ഉപേക്ഷിച്ചുപോയ കരാറുകാരനെ തേടിപ്പിടിച്ച് ഉന്നത നിലവാരത്തിൽ നിർമ്മിച്ച ഇലന്തൂർ - ഒാമല്ലൂർ റോഡിലെ നെടുവേലി മുക്ക് ഭാഗം പൊളിക്കാൻ 'സമയമായി'. നാല് മാസം മുൻപ് നിർമ്മിച്ച റോഡിന് അടിയിലൂടെയുളള പൈപ്പ്ലൈൻ പൊട്ടി. വെളളം ടാറിംഗ് പൊളിച്ച് മുകളിലേക്ക് ഒഴുകിത്തുടങ്ങി. ഏതാനും ദിവസംകൂടി കഴിഞ്ഞാൽ റോഡിൽ വൻ കുഴി രൂപപ്പെടും.ബസ് സർവീസ് അടക്കമുളള വാഹനങ്ങൾ കടന്നു പോകുന്ന റോഡിൽ അപകട സാദ്ധ്യതയുമേറും.സ്ഥലം ഏറ്റെടുക്കുന്നതിന്റെയും ഫണ്ട് അനുവദിക്കുന്നതിന്റെയും തടസങ്ങൾ കാരണം കരാറുകാരൻ പണി ഉപേക്ഷിച്ച റോഡ് നാട്ടുകാരുടെ സമ്മർദ്ദഫലമായാണ് അടുത്തിടെ പുതുക്കിപ്പഞ്ഞത്.ഏകദേശം ഒന്നര കിലോമീറ്റർ റോഡ് ഉയർത്തി ഉന്നത നിലവാരത്തിൽ പണിഞ്ഞ ശേഷം നിറുത്തിയിരിക്കുകയാണ്.നേരത്തെ, പൊളിഞ്ഞു കിടന്ന റോഡിലെ കുഴികളിൽ പതിച്ച് നിരവധി യാത്രക്കാർക്ക് പരിക്കേറ്റിരുന്നു.