> ജനസംഖ്യ അടിസ്ഥാനത്തിൽ 43 പഞ്ചായത്തുകളിൽ പുതിയ വാർഡുകൾ

> കോന്നിയിൽ രണ്ട് വാർഡുകൾ കൂടി

പത്തനംതിട്ട: തദ്ദേശസ്ഥാപന തിരഞ്ഞെടുപ്പിൽ ജില്ലയിലെ 53 പഞ്ചായത്തുകളിലായി പുതുതായി 45 വാർഡുകൾ കൂടി ഉണ്ടാകും. ജനസംഖ്യാ വർദ്ധനവിന്റെ അടിസ്ഥാനത്തിലാണ് പുതിയ വാർഡുകൾ രൂപീകരിച്ചത്.

43 പഞ്ചായത്തുകളിൽ ഓരോ വാർഡുകളും കോന്നിയിൽ രണ്ട് വാർഡുകളും കൂടും. ഒമ്പത് പഞ്ചായത്തുകളിലെ വാർഡുകൾ പഴയതുപോലെ നിലനിൽക്കും. പള്ളിക്കൽ പഞ്ചായത്തിലാണ് വാർഡുകൾ ഏറ്റവുമധികം വാർഡുകൾ, 24. പള്ളിക്കൽ പഞ്ചായത്തിലെ ജനസംഖ്യ 41737.രണ്ട് വാർഡുകൾ കൂടുന്ന കോന്നി പഞ്ചായത്തിൽ 30299 ആണ് ജനസംഖ്യ.7566 ആളുകൾ മാത്രമുള്ള തുമ്പമണ്ണാണ് ജില്ലയിലെ ഏറ്റവും ചെറിയ പഞ്ചായത്ത് 13 വാർഡുകളായിരുന്ന തുമ്പമണ്ണിന് ഒരു വാർഡു കൂടി വർദ്ധിപ്പിച്ച് 14 ആയിട്ടുണ്ട്.നിലവിലുള്ള വാർഡുകൾ പുനഃക്രമീകരിച്ച് പുതിയ വാർഡുകൾ രൂപീകരിക്കാനാണ് നിർദേശം.


ഗ്രാമപഞ്ചായത്തുകളിൽ നിലവിലുള്ള വാർഡുകൾ, പുതിയത് ക്രമത്തിൽ

ആനിക്കാട് 13, 14, കവിയൂർ 14, 14, കൊറ്റനാട് 13, 14, കല്ലൂപ്പാറ 14 14, കോട്ടാങ്ങൽ 13, 14, കുന്നന്താനം 15, 16, മല്ലപ്പള്ളി 14,15, കടപ്ര 15, 16, കുറ്റൂർ 14, 15, നിരണം 13, 14, നെടുമ്പ്രം 13, 14, പെരിങ്ങര 15, 16,അയിരൂർ 16, 16,ഇരവിപേരൂർ 17, 18, കോയിപ്രം 17, 18,തോട്ടപ്പുഴശേരി 13, 14,എഴുമറ്റൂർ 14, 15,പുറമറ്റം 13, 14,ഓമല്ലൂർ 14, 15,ചെന്നീർക്കര 14, 15,ഇലന്തൂർ 13, 14,ചെറുകോൽ 13, 14,കോഴഞ്ചേരി 13, 14,നാരങ്ങാനം 14, 14,റാന്നി പഴവങ്ങാടി 17, 17റാന്നി 13, 13,റാന്നി അങ്ങാടി 13, 14, റാന്നി പെരുനാട് 15, 16,വടശേരിക്കര 15, 16,ചിറ്റാർ 13, 14,സീതത്തോട് 13,14,നാറാണംമൂഴി 13,14,വെച്ചൂച്ചിറ ,5,16
കോന്നി 18, 20,അരുവാപ്പുലം 15,15,പ്രമാടം 19,20,മൈലപ്ര 13,14,വള്ളിക്കോട് 15,16,തണ്ണിത്തോട് 13,14,മലയാലപ്പുഴ 14,14,പന്തളം തെക്കേക്കര 14, 15,തുമ്പമൺ 13,14,കുളനട 16,17,ആറന്മുള 18,19,മെഴുവേലി 13, 14,ഏനാദിമംഗലം 15,16,ഏറത്ത് 17,17,ഏഴംകുളം 20,21,കടമ്പനാട് 17,18,കലഞ്ഞൂർ,20,20,കൊടുമൺ 18,19,പള്ളിക്കൽ 23,24.