അടൂർ : പ്രീ പ്രൈമറി ജീവനക്കാരായ അദ്ധ്യാപികമാർക്കും ആയമാർക്കും ന്യായമായ വേതനം നൽകണമെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി എ.പി. ജയൻ പറഞ്ഞു. എ.കെ.എസ്.ടി.യു. ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് കെ.എ. തൻസീർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എൻ. ശ്രീകുമാർ സംഘടനാ റിപ്പോർട്ടവതരിപ്പിച്ചു. എം. എൽ ജോർജ്ജ് രത്‌നം, മുണ്ടപ്പള്ളി തോമസ്, എ. ദീപകുമാർ, മാത്യു വർഗീസ്, കെ. സതീഷ് കുമാർ, ആനി വർഗീസ്, ജിൻസി ബാബു, സി. മോഹനൻ എന്നിവർ സംസാരിച്ചു. യാത്രയയപ്പ് സമ്മേളനവും അദ്ധ്യാപകരെ ആദരിക്കലും ചിറ്റയം ഗോപകുമാർ എംഎൽഎ നിർവഹിച്ചു.
ഭാരവാഹികളായി പി.കെ. സുശീൽകുമാർ (ജില്ലാ പ്രസിഡന്റ്), എം.ആർ. അനിൽകുമാർ, ആനി വർഗീസ് (വൈസ് പ്രസിഡന്റുമാർ), പി.എസ്. ജീമോൻ (സെക്രട്ടറി), ഷൈൻലാൽ, ആർ. രഞ്ജിത് (ജോ. സെക്രട്ടറിമാർ), പി.സി. ശ്രീകുമാർ (ട്രഷറാർ) എന്നിവരെ തിരഞ്ഞെടുത്തു.