പത്തനംതിട്ട: ആശ പ്രവർത്തകരെ ദോഷകരമായി ബാധിക്കുന്ന കേന്ദ്രസർക്കാർ നിർദേശം പിൻവലിച്ച് സ്ഥിരം നിയമനം നൽകണമെന്ന് ആശാവർക്കേഴ്സ് അസോസിയേഷൻ (എെ.എെ.ടി.യു.സി) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.

സമ്മേളനം ചിറ്റയം ഗോപകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ ജില്ലാ പ്രസിഡന്റ് തങ്കമണി അദ്ധ്യക്ഷത വഹിച്ചു. എ.എെ.ടി.യു.സി ജില്ലാ പ്രസിഡന്റ് ഡി.സജി, സി.പി.എെ ജില്ലാ സെക്രട്ടറി എ.പി.ജയൻ, മഹിളാസംഘം നേതാക്കളായ എം.പി.മണിയമ്മ, രാജി ചെറിയാൻ, ശുഭകുമാർ, സിന്ധു തുളസീധരക്കുറുപ്പ്, ശ്രീലത, പ്രീതാരഞ്ജിത്ത് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: പ്രഭാമണി (പ്രസിഡന്റ്), എം.പി മണിയമ്മ, തങ്കമണി (വർക്കിംഗ് പ്രസിഡന്റുമാർ), രാജി ചെറിയാൻ (സെക്രട്ടറി), ലളിതാ ശശീന്ദ്രൻ, ശ്രീലത, അമ്പിളി (വൈസ് പ്രസിഡന്റുമാർ), പ്രീതാ രഞ്ജത്ത്, ശാന്തി, ശുഭകുമാർ(ജോ.സെക്രട്ടറിമാർ), ഗിരിജ (ട്രഷറർ).