റാന്നി: ബ്ളാേക്ക് പടിക്ക് സമീപം തെക്കേപ്പുറത്ത് വാട്ടർ അതോറിറ്റിയുടെ പൈപ്പുകളിൽ വെളളമില്ല. ജലവിതരണം മുടങ്ങിയിട്ട് രണ്ടാഴ്ചയിലേറെയായി.നാട്ടുകാർ അധികൃതർക്ക് പരാതി നൽകിയിട്ടും നടപടിയായില്ല.പൈപ്പ് വെളളത്തെ ആശ്രയിച്ച് 26കുടുംബങ്ങളാണ് ഇവിടെയുളളത്.തിരുവാഭരണ പാതയിലെ പൈപ്പ്ലൈനിലാണ് വെളളമില്ലാത്തത്. നിരവധി അയ്യപ്പൻമാർ ഇതുവഴി പോകുന്നുണ്ട്.അവർ ഭക്ഷണം കഴിക്കാനും മറ്റുമായി റോഡരികിലെ പൈപ്പ് വെളളത്തെയാണ് ആശ്രയിക്കുന്നത്. സമീപത്തെ അങ്കണവാടിയോട് ചേർന്നുളള ബദാമിന്റെ ചുവട്ടിലെ പൈപ്പ് തുരുമ്പിച്ച് പൊട്ടിയിട്ടുണ്ട്. ഇവിടെ നിന്ന് വെളളം ചോർന്നു പോകുന്നത് കാരണമാണ് മറ്റിടങ്ങളിലേക്ക് വെളളം കിട്ടാത്തത്.പരാതിപ്പെട്ടപ്പോൾ പൈപ്പ് നാട്ടുകാർ സ്വന്തം ചെലവിൽ മാറ്റിയിടാൻ വാട്ടർ അതോറിറ്റി അധികൃതർ പറഞ്ഞതായി ആക്ഷേപമുണ്ട്.