തിരുവല്ല: സ്വാമി വിവേകാനന്ദന്റെ ജയന്തിയോട് അനുബന്ധിച്ചു തിരുവല്ല ശ്രീരാമകൃഷ്ണ ആശ്രമത്തിൽ ദേശീയ യുവജന ദിനാചരണം നടത്തി.സ്വാമി വീതസ്പൃഹാനന്ദജി ഉദ്‌ഘാടനം ചെയ്തു. വിവേകാനന്ദൻ യുവാക്കളോട് എന്ന വിഷയത്തിൽ സ്വാമി നിർവിണാനന്ദജി പ്രഭാഷണം നടത്തി.അജിത് കെ.ആൻരാജ് ,വിഷ്ണു ആർ.കൃഷ്ണൻ, റെജി, അനൂപ് സി.എൻ, അനു ആനന്ദ്, നിഖിൽ എൻ.പി എന്നിവർ പ്രസംഗിച്ചു.