മല്ലപ്പള്ളി 99-ാമത് യൂണിയൻ ക്രിസ്ത്യൻ കൺവെൻഷൻ സി.എം.എസ്. ഹയർ സെക്കൻഡറി സ്‌കൂളിൽ ആരംഭിച്ചു.സി.എസ്.ഐ സഭാ മുൻ ബിഷപ്പ് തോമസ് ശാമുവേൽ ഉദ്ഘാടനം ചെയ്തു.റവ. മാത്യു പി.ജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു. ഉമ്മൻ ജോൺ മുഖ്യപ്രസംഗം നടത്തി.റവ. ബിനോജി കെ മാത്യു,വെരി റവ. ജോർജ്ജ് സഖറിയ പി.,വെരി റവ.പി.ഒ.നൈനാൻ, റോയ്‌സ് വറുഗീസ്,ജോസി കുര്യൻ,രാജു കളപ്പുര,വറുഗീസ് കെ ചാക്കോ, സി.ടി.തോമസ്,ജോസഫ് ഇലവുംമൂട്, ബിജു പുറത്തൂടൻ,പഞ്ചായത്ത് പ്രസിഡന്റുമാരായ തോമസ് മാത്യു ആനിക്കാട്,റെജി ശാമുവേൽ മല്ലപ്പള്ളി,വൈസ് പ്രസിഡന്റ് രോഹിണി ജോസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം മീനു സാജൻ, പഞ്ചായത്ത് അംഗം ഷീലാ പ്രസാദ് എന്നിവരും നിരവധി വൈദീകരും ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുത്തു.