അടൂർ: നഗരസഭയ്ക്കു മുൻപിൽ സി.ഐ.ടി.യു ഓട്ടോറിക്ഷാ തൊഴിലാളികൾ നടത്തുന്ന അനിശ്ചിതകാല സമരം നഗരസഭയിലെ എൽ.ഡി.എഫ് ഭരണ മുരടിപ്പിനെ മറയ്ക്കുന്നതിനു വേണ്ടിയാണെന്ന് ഐ.എൻ.ടി.യു.സി മോട്ടോർ തൊഴിലാളി ഫെഡറേഷൻ അടൂർ നിയോജക മണ്ഡലം കമ്മിറ്റി. പുതിയതായി നഗരത്തിൽ ഒട്ടോറിക്ഷകൾക്ക് പെർമിറ്റ് അനുവദിക്കുന്നില്ലെന്നാരോപിച്ചാണ് ഓട്ടോറിക്ഷാ തൊഴിലാളികൾ അടൂർ നഗരസഭയ്ക്കു മുൻപിൽ സമരം ആരംഭിച്ചത്. ഭരണം നടത്തുന്നവർ തന്നെ സമരം നടത്തി ഓട്ടോറിക്ഷാ തൊഴിലാളികളെ കബളിപ്പിക്കുകയാണെന്നും കമ്മിറ്റി അരോപിച്ചു. ഐ.എൻ.ടി.യു.സി ജില്ലാ സെക്രട്ടറി ഹരികുമാർ പൂതംകര ഉദ്ഘാടനം ചെയ്തു. മോട്ടോർ തൊഴിലാളി ഫെഡറേഷൻ അടൂർ നിയോജക മണ്ഡലം പ്രസിഡന്റ് കെ.വി രാജൻ അദ്ധ്യക്ഷനായി.എസ്.ബിനു, അംജിത്ത് അടൂർ,അനൂപ് കരുവാറ്റ,വിജയൻനായർ,അജി രണ്ടാം കുറ്റി,ആബിദ് ഷെഹിം,കെ.എൻ രാജൻ, ജി.കെ പിള്ള,വല്ലാറ്റൂർ വാസുദേവപിള്ള എന്നിവർ പ്രസംഗിച്ചു.