മല്ലപ്പള്ളി: പൂവനക്കടവ് ചെറുകോൽപ്പുഴ റോഡിൽ പാടിമൺ ജംഗ്ഷന് സമീപം ഓട്ടോറിക്ഷയും ബസും കുട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്കേറ്റു. പുതുപ്പള്ളി വടക്കേര വീട്ടിൽ വി.എസ്.സ്‌കറിയ (62) ഭാര്യ ലില്ലിക്കുട്ടി (55) എന്നിവർക്കാണ് പരിക്കേറ്റത്.ഇവരെ തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചക്ക് എഴുമറ്റൂർ ഭാഗത്തേക്ക് സ്‌കറിയ ഓടിച്ചുവന്ന ഓട്ടോറിക്ഷയിൽ എതിരെ വന്ന കെ.എസ്.ആർ.ടി.സി ബസ് ഇടിക്കുകയായിരുന്നു. ഓട്ടോറിക്ഷാ പൂർണ്ണമായും തകർന്നു. ഇരുവരും മകളുടെ വീട്ടിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. കീഴ്വായ്പ്പൂര് പൊലീസ് സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു. ഇരുവരും അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ പറഞ്ഞു.