പത്തനംതിട്ട: ഗാന്ധി സേവാ ഗ്രാമിന്റെ ആഭിമുഖ്യത്തിൽ യുവജന ദിന കൂട്ടായ്മ സംഘടിപ്പിച്ചു. യുവതയുടെ സ്വപ്ന ഭാരതം എന്ന വിഷയത്തിൽ ചർച്ചയും സംവാദവും നടത്തി. ഗാന്ധി സേവാ ഗ്രാമിന്റെ പ്രഥമ യുവപ്രതിഭാ പുരസ്‌കാരം ഡോ.നിബുലാൽ വെട്ടൂരിന് അഡ്വ.കെ ശിവദാസൻ നായർ സമ്മാനിച്ചു. അഡ്വ.കെ ശിവദാസൻ നായർ യുവജന ദിനാചരണം ഉദ്ഘാടനം ചെയ്തു. ചെയർമാൻ അനീഷ് വരിക്കണ്ണാമല അദ്ധ്യക്ഷത വഹിച്ചു.കാതോലിക്കേറ്റ് ഹയർസെക്കൻഡറി സ്‌കൂൾ മുൻ പ്രിൻസിപ്പൽ ജേക്കബ് കോച്ചേരി വിഷയാവതരണം നടത്തി.ജോൺസൺ കല്ലിട്ടതിൽ കോർഎപ്പിസ്‌കോപ്പ മുഖ്യപ്രഭാഷണം നടത്തി.ഡോ.നിബുലാൽ വെട്ടൂർ മറുപടി പ്രസംഗം നടത്തി സോണി എം.ജോസ്,മുൻസിപ്പൽ കൗൺസിലർ അൻസർ മുഹമ്മദ്, ജിബി കെ.ജോസ്,ഷെബിൻ വി ഷേക്ക് തുടങ്ങിയവർ പ്രസംഗിച്ചു.