13-ku-janeesh
കരടി ആക്രമിച്ചയാളെ എം.എൽ.എ. കെ.യു.ജനീഷ് കുമാർ സന്ദർ​ശി​ച്ച​പ്പോൾ

കോന്നി: തണ്ണിത്തോട് മണ്ണീറയിൽ കരടി അക്രമിച്ച് പരിക്കേൽപ്പിച്ച രാജൻ കുട്ടിക്ക് അടിയന്തര നഷ്ടപരിഹാരം നല്കണമെന്നും, ജനങ്ങൾക്കുണ്ടായിട്ടുള്ള ഭീതി അകറ്റാൻ വനം വകുപ്പ് നടപടി സ്വീകരിക്കണമെന്നും കെ.യു.ജനീഷ് കുമാർ എം.എൽ.എ ആവശ്യപ്പെട്ടു. ശനിയാഴ്ചയാണ് മണ്ണീറ തലമാനം രതീഷ് ഭവനത്തിൽ രാജൻ കുട്ടിയെ കരടി അക്രമിച്ച് പരിക്കേൽപ്പിച്ചത്. ഇയാൾ ഇപ്പോൾ ചികിത്സയിലാണ്.

മലയോര മേഖലയുടെയാകെ ഭീതി ഒഴിവാക്കാൻ റാന്നി, കോന്നി വനം ഡിവിഷനുകൾ യോജിച്ച് ഇടപെടീൽ നടത്തണമെന്ന് എം.എൽ.എ വനം വകുപ്പ് മേധാവിയെ ഫോണിൽ വിളിച്ച് ആവശ്യപ്പെട്ടു.ഉയർന്ന വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിക്കണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു.കൃഷി നാശം വരുത്തുന്ന പന്നികളെ വെടിവച്ചു കൊല്ലുന്നതിനാവശ്യമായ നടപടികൾ നടന്നുവരികയാണ്. അതോടൊപ്പം തന്നെ മറ്റു മൃഗങ്ങളെ കൂടുവച്ച് പിടികൂടുന്നതടക്കമുള്ള കാര്യങ്ങൾ വനം വകുപ്പു മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തുമെന്നും എം.എൽ.എ പറഞ്ഞു.