പത്തനംതിട്ട: പട്ടിക വർഗ വികസന വകുപ്പിന് കീഴിലുളള മോഡൽ റസിഡൻഷ്യൽ സ്‌കൂളിലെ വിദ്യാർത്ഥികളുടെ സംസ്ഥാന കലാ മേളയായ സർഗോത്സവം 2019-2020 കോഴിക്കോട് ഗവൺമെന്റ് ഫിസിക്കൽ എഡ്യൂക്കേഷൻ കോളേജിൽ നടന്നു.നാടക മത്സരത്തിൽ വടശേരിക്കര ഗവൺമെന്റ് മോഡൽ റസിഡൻഷ്യൽ സ്‌കൂളിലെ സത്യത്തിന്റെ കണ്ണട എന്ന നാടകം സംസ്ഥാന വേദിയിൽ എ ഗ്രേഡും മൂന്നാംസ്ഥാനവും നേടി. വിപിൻ, വി മികച്ച നടനായും തെരഞ്ഞെടുത്തു.കൊടുമൺ ഗോപാലകൃഷ്ണൻ രചനയും സംവിധാനവും നിർവഹിച്ച നാടകം തുടർച്ചയായി നാലാമത്തെ വർഷമാണ് സംസ്ഥാനത്ത് മികച്ച വിജയം നേടുന്നത്.
അനന്തതയിലൂടെ സഞ്ചരിക്കുന്ന ഒരു ഗ്രാമം,സത്യത്തിന് കണ്ണട തേടിയുള്ള യാത്രാമദ്ധ്യേ നേരിടേണ്ടി വന്ന ജീവിത മുഹൂർത്തങ്ങളും ഇരുട്ടുനിറഞ്ഞ തിന്മയും വെളിച്ചം നൽകുന്ന സത്യത്തിന്റെ കണ്ണടയും എന്ന സത്യത്തിൽ പുനർജീവൻ സൃഷ്ടിക്കലുമാണ് രംഗ അവതരണത്തിലൂടെ കാഴ്ചവച്ചത്. പ്രിൻസിപ്പൽ ,വൈസ് പ്രിൻസിപ്പാൽ, സീനിയർ സൂപ്രണ്ട്, മറ്റ് ജീവനക്കാരുടെയും നേതൃത്വത്തിലുള്ള വിദ്യാർത്ഥികളായ വിപിൻ.വി,നൃപൻ കൃഷ്ണ,അഭിജിത്ത് അഭിലാഷ്, മനീഷ്. ടി.കെ,രഞ്ജിത്.കെ.ആർ, ആകാശ്.ടി.എസ്, അരുൺ.കെ.എസ്,അഭിമവ്. എസ്.വി,ജുവൽ ഷിബു,കണ്ണൻ. എന്നിവർ അഭിനയിച്ചു