പത്തനംതിട്ട: തിരുവാഭരണ ഘോഷയാത്രയുടെ സുരക്ഷാ ചുമതലയ്ക്ക് ഇത്തവണയും നിയോഗിക്കപ്പെട്ടിരിക്കുന്നത് പത്തനംതിട്ട ഡിസ്ട്രിക്ട് ഹെഡ്ക്വാർട്ടേഴ്‌സ് എ.സി.പി കെ.സുരേഷ് ആണ്. 2005 മുതൽ തിരുവാഭരണ ഘോഷയാത്രയുടെ ഡ്യൂട്ടിയുടെ ചുമതലക്കാരനാണ് സുരേഷ്. പന്തളം ചേരിക്കൽ നിവാസിയായ സുരേഷിന്റെ നേതൃത്വത്തിലുള്ള 51 സായുധ പൊലീസിന്റെ നിയന്ത്രണത്തിലാണ് പന്തളം മുതൽ സന്നിധാനം വരെയും തിരിച്ചും തിരുവാഭരണങ്ങളുടെ സുരക്ഷായാത്ര ക്രമീകരിച്ചിരിക്കുന്നത്. 2005 മുതൽ അയ്യപ്പസേവ പോലെ സുരേഷ് സുരക്ഷാ ചുമതല വഹിക്കുന്നു.