കോട്ടയം: നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു. തലയോലപ്പറമ്പ് കീഴൂർ മടക്കത്തടത്തിൽ നാരായണൻകുട്ടിയുടെ മകൻ അനന്ദു നാരായണനാണ് (22) മരിച്ചത്. തലയോലപ്പറമ്പ് തലപ്പാറയിൽ കഴിഞ്ഞ ദിവസം പുലർച്ചെ രണ്ടുമണിയോടെയായിരുന്നു അപകടം. സുഹൃത്തിന്റെ വിവാഹത്തിനു പോയി മടങ്ങുകയായിരുന്നു അനന്ദു. സംസ്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ നടക്കും. മാതാവ് പ്രസന്നകുമാരി. സഹോദരി അശ്വിനി.