k

കോട്ടയം: കർഷകൻ കൃഷിയിടത്തിൽ കുഴഞ്ഞു വീണ് മരിച്ചു. അതിരമ്പുഴ ചൂരമലയിൽ കെ.കെ. കുമാരൻ (72 ) ആണ് വീടിന് സമീപത്ത് ജോലി ചെയ്യുന്നതിനിടെ കുഴഞ്ഞു വീണത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിയ്ക്കാനായില്ല. ഭാര്യ: ശാരദ. മക്കൾ: ലൈജു, ലിജ (ഇ.സി.ജി ടെക്‌നീഷ്യൻ, മെഡിക്കൽ കോളേജ്), ലിജി, ലൈജി (സ്റ്റാഫ് നഴ്‌സ്, മെഡിക്കൽ കോളേജ്). മരുമക്കൾ: സന്തോഷ് തമ്പി (കുമാരനല്ലൂർ) , എം.എസ്. അനീഷ് കുമാർ (ന്യൂസ് 18 കേരള), അനീഷ് (തെള്ളകം), രേഖ (അമ്മൂസ് ബ്യൂട്ടി പാർലർ). സംസ്‌കാരം ഇന്ന് രാവിലെ 10 മണിയ്ക്ക് ഇരുവേലിയ്ക്കലെ വീട്ടുവളപ്പിൽ .