അരീക്കര: ശ്രീനാരായണ ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ ഗൃഹ മാലിന്യങ്ങളുടെ തരം തിരിക്കലും സംസ്‌ക്കരണവും എന്ന വിഷയത്തിൽ പഠന ക്ലാസ് നടന്നു. വേണുകുമാർ അമൃതം ക്ലാസ് നയിച്ചു. കെ.ആർ രാജപ്പൻ, കെ.കെ ഭാനു, റ്റി എസ് ദിവാകരൻ, എം.എസ് ബാലചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.