ഇളമണ്ണൂർ:ഇളമണ്ണൂർ കെ.പി.പി ലൈബ്രറിയുടെ അഭിമുഖ്യത്തിൽ യുവദിനാചരണവും വിവേകാനന്ദജയന്തി അഘോഷവും ഞായറാഴ്ച രാവിലെ ലൈബ്രറി ഹാളിൽ നടന്നു. ജില്ലാ ലൈബ്രറി കൗൺസിൽ അംഗം പ്രൊഫ.കെ മോഹൻകുമാർ ഉദ്ഘാടനം ചെയ്തു. അഡ്വ.ബി.ഉണ്ണികൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. ലൈബ്രറി പ്രസിഡന്റ് അഡ്വ.കെ.ആർ.രാധാകൃഷ്ണൻ നായർ അദ്ധ്യക്ഷനായിരുന്നു. ജോയിന്റ് സെക്രട്ടറി പി.ജി.കൃഷ്ണകുമാർ, വൈസ് പ്രസി. രവിചന്ത്, ശ്രീകാന്ത് അനന്ദൻ, അജിത സുരേന്ദ്രൻ, രാമചന്ദ്ര കുറുപ്പ്എന്നിവർ സംസാരിച്ചു.