പത്തനംതിട്ട: പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച് വിശദീകരിക്കാൻ ബി.ജെ.പിയുടെ ആഭിമുഖ്യത്തിലുള്ള ജനജാഗ്രതാ സമ്മേളനം ഇന്ന് വൈകിട്ട് 4.30ന് പത്തനംതിട്ട മുനിസിപ്പൽ ബസ് സ്റ്റാൻഡിന് സമീപം നടക്കും . സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാസുരേന്ദ്രൻ ഉദ്​ഘാടനം ചെയ്യും. യുവമോർച്ച സംസ്ഥാന അദ്ധ്യഷൻ അഡ്വ.പ്രകാശ്​ ബാബു മുഖ്യപ്രഭാഷണം നടത്തും. ബിജെപി ജില്ലാ പ്രസിഡന്റ്​ അശോകൻ കുളനട അദ്ധ്യക്ഷത വഹിക്കും.