അയിരൂർ : കഥകളി മേളയിലെ ആസ്വാദന കളരി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജ്ജ് മാമ്മൻ കൊണ്ടൂർ ഉദ്ഘാടനം ചെയ്തു. . പ്രസാദ് കൈലാത്ത്, കോന്നിയൂർ ബാലചന്ദ്രൻ, എം. ആർ. വേണു എന്നിവർ പ്രസംഗിച്ചു. കീചകവധം കഥകളിക്ക് ശ്രീകുമാർ മങ്കൊമ്പ് ആട്ടവിളക്ക് തെളിച്ചു. ഇന്ന് രാവിലെ 10.30ന് കഥകളി ആസ്വാദന കളരി ചലച്ചിത്ര നടൻ ബാബുനമ്പൂതിരി ഉദ്ഘാടനം ചെയ്യും. ക്ലബ് സ്റ്റിയറിംഗ് കമ്മറ്റി അംഗം എം. എ. കബീർ അദ്ധ്യക്ഷത വഹിക്കും. പ്രസന്നകുമാർ കോയിപ്രം, എം. എസ്. സനൽകുമാരൻ പോറ്റി എന്നിവർ പ്രസംഗിക്കും. 11 ന് കിരാതം കഥകളിക്ക് മാവേലിക്കര ഗോപകുമാർ ആട്ടവിളക്ക് തെളിക്കും.