പന്തളം: ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ ആരംഭിച്ച തിരുവാഭരണ ഘോഷയാത്ര കാണാൻ ആയിരങ്ങളാണ് പന്തളത്തെത്തിയത്. ആന്റോ ആന്റണി എം.പി, ചിറ്റയം ഗോപകുമാർ എം.എൽ.എ, ദേവസ്വം ബോർഡ് പ്രസിഡന്റ്.എൻ.വാസു, അംഗങ്ങളായ എൻ.വിജയകുമാർ. അഡ്വ: കെ.എസ്.രവി, പത്തനംതിട്ട ജില്ലാ കളക്ടർ പി.ബി.നൂഹ് ,ജില്ലാ പൊലീസ് മേധാവി ജി.ജയദേവ് ,അസി: കളക്ടർ ഉമേഷ് യാദവ്, പന്തളം നഗരസഭാ അദ്ധ്യക്ഷ ടി,കെ.സതി, വൈസ് ചെയമാൻ ആർ.ജയൻ ,മുൻ എം.എൽ എ മാലേത്ത് സരളാദേവി, എൻ.എസ്.എസ് പന്തളം യൂണിയൻ പ്രസിഡന്റ് പന്തളം ശിവൻകുട്ടി , പിമോഹൻരാജ്, അടൂർ ആർ.ഡി.ഒ .പി.ടി.എ ബ്രഹാം, ദേവസ്വംബോർഡ്
കമ്മിഷണർ ബി.എസ്.തിരുമേനി, സെക്രട്ടറി ഗായത്രി ദേവി, തിരുവാഭരണം കമ്മിഷണർ ജയശ്രീ, ഡെപ്യൂട്ടി കമ്മിഷണർ സുധീഷ് കുമാർ, ആറന്മുള അസി: കമ്മിഷണർ മുരളിധരൻ പിള്ള, ഡി.വൈ.എസ്.പി.മാരായ ജവഹർ ജനാർദ്, ആർ, ജോസ്, ആർ.സുധാകരൻ പിള്ള, ആർ, പ്രദീപ് കുമാർ ,സന്തോഷ് കുമാർ അയ്യപ്പസേവാസംഘം ദേശിയ വൈസ് പ്രസിഡന്റ് അഡ്വ: ഡി.വിജയകുമാർ തുടങ്ങിയവർ പന്തളം വലിയകോയിക്കൽ ക്ഷേത്രത്തിൽ എത്തിയിരുന്നു.
തീർത്ഥാടകർക്കായി വിവിധ ക്ലബ്ബുകളും സന്നദ്ധ സംഘടനകളും ബാങ്കുകളും ദാഹജലം വിതരണം ചെയ്തു.