14-pushpagiri

തിരുവല്ല : സാമൂഹിക പ്രതിബദ്ധതയുള്ള വിദ്യാർത്ഥികളെ വളർത്തിയെടുക്കുവാൻ അദ്ധ്യാപകർക്കുള്ള പങ്ക് വലുതാണെന്ന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജ് മാമ്മൻ കൊണ്ടൂർ അഭിപ്രായപ്പെട്ടു. പുഷ്പഗിരി ഡെന്റൽ കോളേജ് ആഭിമുഖ്യത്തിൽ നടത്തിയ അദ്ധ്യാപകർക്കുള്ള സീൽ ഇറ്റ് ഏക ദിന ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുഷ്പഗിരി അക്കാദമിക് ആൻഡ് റിസർച്ച് ഡയറക്ടർ ഡോ.മാത്യു മഴവഞ്ചേരിൽ അദ്ധ്യക്ഷനായിരുന്നു. മെഡിസിറ്റി ഡയറക്ടർ ഫാ.എബി വടക്കുംതല, പ്രിൻസിപ്പൽ ഡോക്ടർ കെ.ജോർജ് വർഗീസ്, ആരോഗ്യ സർവകലാശാല സെനറ്റ് അംഗം ഡോ.തോമസ് ജോർജ്, പുഷ്പഗിരി മെഡിക്കൽ കോളേജ് പീഡിയാട്രിക് വിഭാഗം പ്രാെഫ. കൃഷ്ണൻ നമ്പൂതിരി, ഡോ.വിനോദ് മാത മുളമൂട്ടിൽ, ഡോ.സുനു ആലിസ് ചെറിയാൻ എന്നിവർ പ്രസംഗിച്ചു. ഡോ. സുബ്ബലക്ഷ്മി, ഡോ.ഷെറിൻ സാറ ജോർജ്, ഡോ. നേഹ എലിസബത്ത് മാത്യു എന്നിവർ നേതൃത്വം നൽകി. സൗജന്യ ദന്തക്ഷയ പ്രതിരോധ ചികിത്സ പദ്ധതിയായ സീൽ ഇറ്റ് സൗജന്യമായി പുഷ്പഗിരി ഡെന്റൽ കോളേജിൽ ഡിസംബർ വരെ നടക്കും.