ചന്ദനപ്പള്ളി: കേരളത്തിലെ ആദ്യകാല അക്യുപംക്ചർ ചികിത്സാ വിദഗ്ദ്ധൻ വടക്കിടത്ത് പടിഞ്ഞാറ്റേതിൽ ഡോ. ഗീവർഗീസ് പാപ്പച്ചൻ വടക്കേക്കര (74) നിര്യാതനായി. സംസ്കാരം 18ന് രാവിലെ 11ന് ചന്ദനപ്പളളി സെന്റ് ജോർജ് ഒാർത്തഡോക്സ് വലിയ പളളിയിൽ. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ചൈനീസ് ചികിത്സ പ്രചരിപ്പിക്കുന്നതിൽ 1982 മുതൽ അദ്ദേഹം കാര്യമായ സംഭാവനകൾ നൽകിയിട്ടുണ്ട്. അക്യുപംക്ചർ സൊസൈറ്റിയുടെ കേരള ഘടകം പ്രസിഡന്റായും പ്രവർത്തിച്ചിരുന്നു. ഭാര്യ കൊടുമൺ നെല്ലിക്കുന്നിൽ കുടുംബാംഗം ഏലിയാമ്മ. മക്കൾ: അഡ്വ. അനിൽ പി. വർഗീസ് (അഭിഭാഷകൻ, പത്തനംതിട്ട ജില്ലാ നോട്ടറി, ഓർത്തഡോക്സ് സഭാ മാനേജിംഗ് കമ്മിറ്റി മുൻ അംഗം), അജി പി. വർഗീസ് (മാനേജിംഗ് ഡയറക്ടർ, അൽഫായിസ് റെഡിമെയ്ഡ് ഗാർമെന്റസ്, ദുബായ്). മരുമക്കൾ: ജിജി സാറാമ്മ ജോൺ (ചീഫ് മാനേജർ, ഫെഡറൽ ബാങ്ക്, കോന്നി ), ഡോ. ബിന്ദു ഫിലിപ്പ് (ഗൈനക്കോളജിസ്റ്റ്, എൻ.എം.സി മെഡിക്കൽ സെൻറർ, ദുബായ്).