അടൂർ: പന്തളം തെക്കേക്കര പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ആരോഗ്യ വികസന കമ്മിറ്റി പുതുതായി അനുവദിച്ച ഇ.സി.ജി മെഷീന്റെ പ്രവർത്തന ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജയന്തി കുമാരി നിർവ്വഹിച്ചു. ആരോഗ്യ സ്റ്റാൻഡിഗ് കമ്മിറ്റി ചെയർപേഴ്സൺ അനു ജോർജ്ജ് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജയാദേവി, വാർഡ്‌ മെമ്പർമാരായ രവീന്ദ്രൻ, രാധാമണി, മോഹനൻ, മെഡിക്കൽ ഓഫീസർ ഡോ.ശ്യാം പ്രസാദ്,ജയരാജ്, ബിജി, ലളിതകുമാരി എന്നിവർ പങ്കെടുത്തു