മല്ലപ്പള്ളി: ജലഅതോറിറ്റിയുടെ മല്ലപ്പളളി സബ്ഡിവിഷൻ പരിധിയിൽ വരുന്ന മല്ലപ്പള്ളി, പുല്ലാട് കൗണ്ടറുകളിൽ വെള്ളക്കരം അടയ്ക്കുന്ന കോയിപ്പുറം, ഇരവിപേരൂർ, തോട്ടപ്പുഴശ്ശേരി, എഴുമറ്റൂർ, പുറമറ്റം, അയിരൂർ , മല്ലപ്പളളി, ആനിക്കാട്, കോട്ടാങ്ങൽ,കൊറ്റനാട്, കല്ലൂപ്പാറ എന്നീ പഞ്ചായത്തുകളിലെ ഗാർഹിക​ ഗാർഹികേതര ഉപഭോക്താക്കൾ 18 ന് മുൻപായി കുടിശ്ശിക അടയ്ക്കണം. ബി.പി.എൽ ഉപഭോക്താക്കൾ വെളളക്കരത്തിന് ഇളവ് ലഭിക്കുന്നതിനായി ബി.പി.എൽ റേഷൻ കാർഡും അനുബന്ധ രേഖകളും സഹിതം മല്ലപ്പളളി സബ്ഡിവിഷൻ ഓഫീസിൽ 30​ന് മുൻപായി അപേക്ഷ നൽകണം.