തിരുവല്ല: പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച കടപ്ര പഞ്ചായത്ത് 1ാം വാർഡിലെ അമ്പ്രയിൽപ്പടിവാഴയിൽപ്പടി റോഡിന്റെ നിർമ്മാണോദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബികാ മോഹൻ നിർവഹിച്ചു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സൂസമ്മ പൗലോസിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വാർഡ് മെമ്പർ മോഹൻ തൈക്കടവിൽ, മണ്ഡലം പ്രസിഡന്റ് തോമസ് പി.വർഗീസ്, ജോസ് വി.ചെറിയാൻ എന്നിവർ പ്രസംഗിച്ചു.