14-anto-antony

കോന്നി: ബ്ലോക്ക് പഞ്ചായത്ത് പദ്ധതിയിലുൾപ്പെടുത്തി ഭിന്നശേഷിക്കാർക്ക് സഹായ ഉപകരണം നൽകുന്ന പദ്ധതി ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്തു. ഇലക്ട്രോണിക് വീൽചെയർ, ശ്രവണസഹായി, വീൽ ചെയർ. സി.പി ചെയർ, സി.പി വാക്കർ, വാക്കിംഗ് സ്റ്റിക് തുടങ്ങിയ ഉപകരണങ്ങൾ തെരഞ്ഞെടുക്കപ്പെട്ട 53 പേർക്ക് വിതരണം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് കോന്നിയൂർ പി.കെയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനം ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് റോസമ്മ ബാബുജി, ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ എലിസബത്ത് അബു. ജില്ലാ പഞ്ചായത്ത് അംഗം ബിനിലാൽ, വള്ളിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിസ്സിമോൾ ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.വിശ്വംഭരൻ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ലീലാരാജൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എലിസബത്ത് രാജു, പ്രിയ എസ്.തമ്പി, പി.ആർ.രാമചന്ദ്രൻപിള്ള, മിനി വിനോദ്, ജയഅനിൽ, റോജി ഏബ്രഹാം, ജയശ്രീ സുരേഷ്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ഗ്രേസി സേവ്യർ, സി.ഡി.പി.ഒ സതി.ടി, സി.ഡി.പി.ഒ അഡീഷണൽ പ്രീത എന്നിവർ സംസാരിച്ചു.