തിരുവല്ല: നഗരസഭ പി.എം.എ.വൈ.-ലൈഫ് മിഷൻ ഭവന നിർമ്മാണം പൂർത്തിയാക്കിയ ഗുണഭോക്താക്കളുടെ കുടുംബസംഗമം 14ന് രാവിലെ 10ന് എം.ജി.എം ഹാളിൽ ഡോ.തോമസ് മാർ കൂറിലോസ് ഉദ്ഘാടനം ചെയ്യും.നഗരസഭാ ചെയർമാൻ ചെറിയാൻ പോളച്ചിറയ്ക്കൽ അദ്ധ്യക്ഷത വഹിക്കും.നഗരസഭാ സെക്രട്ടറി വി.സജികുമാർ റിപ്പോർട്ട് അവതരിപ്പിക്കും.ഉപാദ്ധ്യക്ഷ അനു ജോർജ്ജ്,പ്രോജക്ട് ഓഫീസർ അജി എസ്.കുമാർ എന്നിവർ പ്രസംഗിക്കും.അർഹതയുള്ളവർക്ക് സാമൂഹിക സുരക്ഷാ പെൻഷനുകൾ,റേഷൻ കാർഡുമായി ബന്ധപ്പെട്ട തിരുത്തലുകളും ആധാർ ലിങ്കിങ്ങും,പുതിയ ആധാർ കാർഡ് എൻറോൾമെന്റും തിരുത്തലുകളും,പട്ടികജാതി-പട്ടികവർഗ വകുപ്പുകളിൽനിന്ന് ലഭിക്കുന്ന സേവനങ്ങൾ പരിചയപ്പെടുത്തൽ,ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട് സൗജന്യ വൈദ്യപരിശോധന,ജീവിതശൈലീരോഗ ബോധവത്‌കരണ ക്ലിനിക്കുകൾ, പട്ടയം നൽകുന്നതിനുള്ള അപേക്ഷ സ്വീകരിക്കൽ തുടങ്ങിയവ നടത്തും.