മല്ലപ്പള്ളി: ലൈഫ് മിഷൻ പദ്ധതി പ്രകാരം മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്തും ഏഴ് പഞ്ചായത്തുകളും ചേർന്ന് നിർമ്മാണം പൂർത്തിയാക്കിയ 255 വീടുകളുടെ ഗുണഭോക്താക്കളുടെ കുടുംബ സംഗമം ഇന്ന് രാവിലെ 9ന് മല്ലപ്പള്ളി ബഥനി ഓർത്തഡോക്‌സ് വലിയപള്ളി ഓഡിറ്റോറിയത്തിൽ നടക്കും. ആന്റോ ആന്റണി എം.പി. സംഗമം ഉദ്ഘാടനം ചെയ്യും.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോശാമ്മ തോമസ് അദ്ധ്യക്ഷത വഹിയ്ക്കും.അദാലത്തിന്റെ ഉദ്ഘാടനം അഡ്വ.മാത്യു ടി.തോമസ് എം.എൽ.എയും താക്കോൽദാനം രാജു ഏബ്രഹാം എം.എൽ.എയും നിർവഹിക്കും. ഭക്ഷ്യ സിവിൽ സപ്ലൈസ്,കൃഷി,അക്ഷയ, ഇലക്ട്രിസിറ്റി,ബി.എസ്.എൻ.എൽ തുടങ്ങി ഇരുപത്തഞ്ചോളം സർക്കാർ വകുപ്പുകൾ അദാലത്തിൽ പങ്കെടുക്കുമെന്ന് കൺവീനർ കുഞ്ഞുകോശി പോൾ അറിയിച്ചു.