പത്തനംതിട്ട: സംസ്ഥാന സ്പോർട്സ് കൗൺസലിന്റെ കീഴിൽ വിവിധ ജില്ലകളിൽ പ്രവർത്തിക്കുന്ന സ്കൂൾ, പ്ളസ് വൺ, കോളേജ് ഹോസ്റ്റലുകൾ, ഒാപ്പറേഷൻ ഒളിമ്പ്യ സ്കീം എന്നിവിടങ്ങളിലേക്ക് പ്രവേശനം നൽകുന്നതിനുളള സെലക്ഷൻ ജില്ലാ സ്റ്റേഡിയത്തിൽ ഇന്ന് രാവിലെ എട്ടിന് നടക്കും. അത് ലറ്റിക്സ്, ഫുട്ബോൾ, വോളിബോൾ എന്നീയിനങ്ങളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രവേശനം ലഭിക്കും. സെലക്ഷൻ ലഭിക്കുന്നവർക്ക് സർക്കാർ ചെലവിൽ തുടർവിദ്യാഭ്യാസം, കായിക പരിശീലനം, താമസ സൗകര്യം, ഭക്ഷണം എന്നിവ ലഭിക്കും. സെലക്ഷനിൽ പങ്കെടുക്കുന്നവർ 2പാസ്പോർട്ട് സൈസ് ഫോട്ടോ, സ്പോർട്സ് കിറ്റ്, തിരിച്ചറിയൽ രേഖ, മത്സരങ്ങളിൽ പങ്കെടുത്ത് ലഭിച്ചിട്ടുളള ഒറിജിനൽ സർട്ടിഫിക്കറ്റ് എന്നിവ സഹിതം എത്തണമെന്ന് ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ.അനിൽകുമാർ അറിയിച്ചു. വിവരങ്ങൾക്ക്: 9495204988.

നിബന്ധനകൾ

> സ്കൂൾ തലത്തിൽ 7,8 (14 വയസിൽ താഴെ), പ്ളസ് വൺ, കോളേജ് തലത്തിൽ ഒന്നാം വർഷ ഡിഗ്രി ക്ളാസുകളിലേക്കുമാണ് പ്രവേശനം.

> ദേശീയ തലത്തിൽ മെഡൽ നേടിയവരെ ഒൻപതാം ക്ളാസിലേക്കും രണ്ടാം വർഷ ഡിഗ്രി ക്ളാസുകളിലേക്കും പരിഗണിക്കും.

> പ്ളസ് വൺ ഹോസ്റ്റൽ സെലക്ഷനിൽ പങ്കെടുക്കുന്നവർ വ്യക്തിഗതയിനത്തിൽ സംസ്ഥാന മത്സരങ്ങളിൽ അഞ്ചാം സ്ഥാനവും ടീമിനത്തിൽ സംസ്ഥാന തലത്തിൽ പങ്കെടുത്തവരുമായിരിക്കണം.

> കോളേജ് ഹോസ്റ്റൽ സെലക്ഷനിൽ പങ്കെടുക്കുന്നവർ സംസ്ഥാനതലത്തിൽ മെഡൽ നേടിയവരാകണം.

> കഴിഞ്ഞ രണ്ട് വർഷങ്ങളിലെ പ്രകടനമാണ് പ്ളസ് വൺ കോളേജ് അഡ്മിഷന് പരിഗണിക്കുന്നത്.