കോന്നി: വിദ്യാഭ്യാസ മേഖലയിലെ പരിഷ്‌കാരങ്ങൾ അടിച്ചേൽപ്പിക്കുന്നവ ആകരുതെന്ന് കേരള പ്രദേശ് സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ (കെ.പി.എസ്.ടി.എ) ഉപജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ബ്ലോക്ക് പഞ്ചായത്തംഗം റോജി ഏബ്രഹാം ഉദ്ഘാടനം ചെയ്തു. ഉപജില്ലാ പ്രസിഡണ്ട് ആർ. ജ്യോതിഷിന്റെ അദ്ധ്യക്ഷതയിൽ സംസ്ഥാന ട്രഷറർ എസ്. സന്തോഷ് കുമാർ, ജില്ലാ സെക്രട്ടറി വി.എൻ.സദാശിവൻപിള്ള, എസ്.പ്രേം, ഫിലിപ്പ് ജോർജ്, ഫ്രഡി ഉമ്മൻ, രജിത ആർ. നായർ, കെ.പി.തോമസ്, ശ്യാം എസ്.കോന്നി എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: ആർ. ജ്യോതിഷ് (പ്രസിഡന്റ്) ഡി. രഞ്ജിനി (സെക്രട്ടറി), എസ്.ഷെരീഫ് (ട്രഷറർ)