കോഴഞ്ചേരി: പൂവത്തൂർ കവലയിൽ ഭഗവതി ക്ഷേത്രത്തിലെ ചുറ്റമ്പല നിർമ്മാണത്തിന്റെ ഭാഗമായ കട്ടിളവെയ്പ്പ് 15ന് നടക്കും. രാവിലെ 8.50 നും 9.15നും മദ്ധ്യേയുള്ള കുംഭം രാശി മുഹൂർത്തത്തിലാണ് ചടങ്ങ്. കല്ലിൽ തീർത്ത ശിൽപ്പ സൗന്ദര്യത്തോടെയുള്ള കട്ടിളകൾ ഇന്ന് ക്ഷേത്ര സന്നിധിയിൽ എത്തും. കട്ടിളവെയ്പ്പിന്റെ ഭാഗമായി പ്രത്യേക പൂജകളും ഉണ്ടാകുമെന്ന് ചുറ്റമ്പല നി ർമ്മാണ സമിതി കൺവീനർ തറമേൽ ഡി.സുരേഷ് കുമാർ അറിയിച്ചു.