കോന്നി :തേക്കുതോട് ഏഴാംതലയിൽ കാട്ടാന വീണ്ടും വീട് തകർത്തു. ദിവസങ്ങൾക്ക് മുമ്പ് കാട്ടാനക്കൂട്ടം നശിപ്പിച്ച രമണി വിലാസത്തിൽ ഭാസ്കരന്റെ വീടാണ് വീണ്ടും നശിപ്പിച്ചത്. അടുക്കളയും മുൻഭാഗത്തെ മേൽക്കൂരയുടെ ഷീറ്റുകളും നശിപ്പിച്ചു. ആനകൾ പ്രദേശത്ത് ഇറങ്ങുന്നത് പതിവാണെന്ന് നാട്ടുകാർ പറഞ്ഞു. ലൈഫ് മിഷൻ പദ്ധതിയിൽ നിർമ്മിച്ച വീടാണിത്.