photo
കാട്ടാന തകർത്ത വീട്

കോന്നി :തേക്കുതോട് ഏഴാംതലയിൽ കാട്ടാന വീണ്ടും വീട് തകർത്തു. ദിവസങ്ങൾക്ക് മുമ്പ് കാട്ടാനക്കൂട്ടം നശിപ്പിച്ച രമണി വിലാസത്തിൽ ഭാസ്‌കരന്റെ വീടാണ് വീണ്ടും നശിപ്പിച്ചത്. അടുക്കളയും മുൻഭാഗത്തെ മേൽക്കൂരയുടെ ഷീ​റ്റുകളും നശിപ്പിച്ചു. ആനകൾ പ്രദേശത്ത് ഇറങ്ങുന്നത് പതിവാണെന്ന് നാട്ടുകാർ പറഞ്ഞു. ലൈഫ് മിഷൻ പദ്ധതിയിൽ നിർമ്മിച്ച വീടാണിത്.