14-ek-nayanar-charitable
ഇ കെ നായനാർ ചാരിറ്റബിൾ ഫൗണ്ടേഷന്റെ ആംബുലൻസ് കെ എസ് എഫ് ഇ ചെയർമാൻ ഫിലിപ്പോസ് തോമസ് തുമ്പമണ്ണിൽ നാടിന് സമർപ്പിക്കുന്നു.

പന്തളം: ഇ.കെ നായനാർ ചാരിറ്റബിൾ ഫൗണ്ടേഷന്റെ ആംബുലൻസ് ഉദ്ഘാടനവും ലൈഫ് മെമ്പർഷിപ്പ് വിതരണവും തുമ്പമണ്ണിൽ നടന്നു. കെ.എസ്.എഫ്.ഇ നൽകിയ ആംബുലൻസ് പാലിയേറ്റീവ് പ്രവർത്തനങ്ങൾക്കായി ചെയർമാൻ ഫിലിപ്പോസ് തോമസ് നാടിന് സമർപ്പിച്ചു. കിടപ്പ് രോഗികൾക്കുള്ള എയർ ബെഡ്ഡ് പി.കെ.കുമാരൻ വിതരണം ചെയ്തു. ഫൗണ്ടേഷൻ പ്രസിഡന്റ് ഡോ.പി.ജെ.പ്രദീപ് കുമാർ അധ്യക്ഷനായിരുന്നു. സെക്രട്ടറി വി.പി.രാജേശ്വരൻ നായർ, ടി.ഡി. ബൈജു, ഇ.ഫസൽ, കെ.പി.സി കുറുപ്പ് ,രാധാ രാമചന്ദ്രൻ, കെ.ആർ.സുകുമാരൻ നായർ, റോസി മാത്യൂ, എൻ.സി.അഭീഷ്, അബ്ദുൾ മനാഫ്, സന്തോഷ് ജോർജ്, കെ.ഹരി, പി.ആർ.ചന്ദ്രൻ പിള്ള, സാം ദാനിയൽ എന്നിവർ പ്രസംഗിച്ചു.